നിർമാണ മേഖലയിലെ തൊഴിലാളികൾക്ക്​ ബോണസും ഗ്രാറ്റ്വിറ്റിയും അനുവദിക്കണം ^എച്ച്​.എം.എസ്​

നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ബോണസും ഗ്രാറ്റ്വിറ്റിയും അനുവദിക്കണം -എച്ച്.എം.എസ് കൊച്ചി: ക്ഷേമനിധികളിലെ വരുമാനം തീർത്തും തൊഴിലാളികളുടേതുമാത്രമാണെന്നും അതുകൊണ്ടുതന്നെ േക്ഷമനിധികളുടെ പ്രവർത്തനം െതാഴിലാളികളുടെ നിയന്ത്രണത്തിലാക്കണമെന്നും ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്) ജില്ല പ്രതിനിധി സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. യൂനിയൻ ജില്ല പ്രസിഡൻറ് പി.എം. റഷീദി​െൻറ അധ്യക്ഷതയിൽ പാലാരിവട്ടം വ്യാപാരി ഭവൻ ഹാളിൽ നടന്ന സേമ്മളനം എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ടോമി മാത്യു ഉദ്ഘാടനംചെയ്തു. അഗസ്റ്റിൻ കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. എ. രാമചന്ദ്രൻ, കെ.െജ. സോഹൻ, സുധീർ തമ്മനം എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ ക്ഷേമനിധിയിലെ ഡെപ്യൂേട്ടഷൻ സമ്പ്രദായം പൂർണമായും നിർത്തി സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും 50 ശതമാനം തൊഴിലാളികളുടെ ആശ്രിതർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു. ക്ഷേമനിധികളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും ഒരു മാസത്തെ കൂലിക്ക് സമാനമായ സംഖ്യ ബോണസായും ഒരു ലക്ഷം രൂപ ഗ്രാറ്റ്വിറ്റിയായും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി. കൃഷ്ണൻകുട്ടി, എ. ശ്രീധരൻ, അഷ്റഫ് ചെങ്ങമനാട്, കെ.കെ. വീരാൻകുട്ടി, വി.കെ. അബ്ദുൽ ഖാദർ, കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. മിനിമോൾ, ജോഷി, സുനിൽ ഞാറക്കൽ, എ.എ. ബാവ, എം.വി. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.