പാറശ്ശാല എം.എൽ.എക്കെതിരെ നടപടി വേണം ^ലതിക സുഭാഷ്

പാറശ്ശാല എം.എൽ.എക്കെതിരെ നടപടി വേണം -ലതിക സുഭാഷ് കൊച്ചി: വനിത ഡെപ്യൂട്ടി കലക്ടറെ പരസ്യമായി അധിക്ഷേപിച്ച പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രനെതിെര വനിത കമീഷൻ കേസെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ് ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളായ പെമ്പിളൈ ഒരുൈമ പ്രവർത്തകരെ മോശം പദപ്രയോഗംകൊണ്ട് അപമാനിച്ച മന്ത്രി എം.എം. മണിയുടെ മറ്റൊരു പതിപ്പാണ് സി.കെ. ഹരീന്ദ്രനെന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ കണ്ണീരിന് വില പറഞ്ഞ് അധികാരത്തിൽ കയറിയ മുഖ്യമന്ത്രിയും ഇടതുനേതാക്കളും ഈ വിഷയത്തിൽ മൗനംപാലിക്കുന്നത് ആശങ്കജനകമാെണന്നും ലതിക സുഭാഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.