ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂനിയനില്‍ വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹഭവനം പദ്ധതിയിലെ എട്ടാമത്തെ വീടിന് വെന്‍സക് ചെയര്‍മാന്‍ കോശി സാമുവല്‍ ശിലയിട്ടു. പാറക്കല്‍ ശാഖ അംഗങ്ങളായ കാരക്കാട് കോക്കുന്നില്‍ നികരിയുഴത്തില്‍ രജനി--അനീഷ് ദമ്പതികള്‍ക്കാണ് വീട് നിര്‍മിക്കുന്നത്. യൂനിയന്‍ പ്രസിഡൻറ് അനില്‍ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വിജീഷ് മേടയില്‍, സെക്രട്ടറി സുനില്‍ വള്ളിയില്‍, മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.ആര്‍. രവീന്ദ്രന്‍, പഞ്ചായത്ത് അംഗം ബി. ബിന്ദു, ശാഖ പ്രസിഡൻറ് എം.എസ്. ബാബുജി, വൈസ് പ്രസിഡൻറ് സോമരാജന്‍, സെക്രട്ടറി എൻ. മോഹനൻ, വനിത സംഘം യൂനിയന്‍ കണ്‍വീനര്‍ അമ്പിളി മഹേഷ്, സജി വട്ടമോടി, കെ.ആര്‍. മോഹനന്‍, രാധാകൃഷ്ണന്‍ പുല്ലാമഠം, എസ്. ദേവരാജന്‍, യൂത്ത്മൂവ്മെൻറ് യൂനിയന്‍ ചെയര്‍മാന്‍ വിനീത് മോഹന്‍, കണ്‍വീനര്‍ വിജിന്‍രാജ് എന്നിവര്‍ പെങ്കടുത്തു. ഔഷധ സസ്യങ്ങളുടെ വിളവെടുപ്പ് ഇന്ന് കായംകുളം: ദേശീയ, സംസ്ഥാന ഔഷധ ബോർഡിെൻറയും ആറാട്ടുപുഴ സ്‌നേഹതീരം, കായംകുളം ചേതന എന്നിവയുടെ നേതൃത്വത്തിൽ ജീവാമൃതം പദ്ധതിയിൽ നട്ടുവളർത്തിയ ഔഷധ സസ്യങ്ങളുടെ വിളവെടുപ്പ് ഉദ്‌ഘാടനവും അവലോകനവും ഞായറാഴ്ച ആറാട്ടുപുഴ രാമഞ്ചേരിയിൽ നടക്കുമെന്ന് ചേതന ഡയറക്ടർ ഫാ. ബിന്നി നെടുംപുറത്ത് അറിയിച്ചു. ഉച്ചക്ക് 1.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യും. കർഷകർക്ക് സൗജന്യ പരിശീലനം ചാരുംമൂട്: പ്രധാനമന്ത്രി കൗശൽ വികാസ് യോജനപ്രകാരം 40 വയസ്സിന് മുകളിലുള്ള കർഷകർ/കാർഷികവൃത്തിയിൽ പരിചയമുള്ളവർ എന്നിവർക്ക് രണ്ടുദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. പാലമേൽ പഞ്ചായത്തിലെയും സമീപപ്രദേശത്തുമുള്ള കർഷകർക്ക് പങ്കെടുക്കാം. എരുമക്കുഴി മാമ്മൂട് ജങ്ഷന് സമീപത്താണ് പരിശീലന പരിപാടി. ഫോൺ: 9074262377.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.