കൊച്ചി നേവി മാരത്തണിൽ 2000 പേർ പങ്കെടുക്കും

മട്ടാഞ്ചേരി: ഞായറാഴ്ച നടക്കുന്ന കൊച്ചി നേവി മാരത്തണിൽ 2000 പേർ പങ്കെടുക്കും. കേന്ദ്രീയ വിദ്യാലയ പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിൽ രാവിലെ 5.30ന് പി.ടി. ഉഷ ഫ്ലാഗ് ഓഫ് ചെയ്യും. 21.1 കി.മീറ്റർ ദൈർഘ്യമുള്ള വെണ്ടുരുത്തി റൺ ആണിത്. രാവിലെ ആറിന് 10 കി.മീറ്റർ ദ്രോണാചാര്യ റണ്ണും 7.30 ന് അഞ്ച് കി.മീറ്റർ ഗരുഡ റണ്ണും ഫ്ലാഗ് ഓഫ് ചെയ്യപ്പെടും. വാഹനാപകടത്തിൽ പരിക്ക് കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ അജ്ഞാതനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളമുണ്ടും വയലറ്റിൽ നീല വരകളുള്ള ഷർട്ടും ധരിച്ചയാൾക്ക് 60 വയസ്സ് തോന്നും. ലോട്ടറി ടിക്കറ്റുകളുടെ കെട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. എറണാകുളം മെഡിക്കൽ സ​െൻറർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.