ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിൽ സി.എം.സിക്ക് ജയം

കൊച്ചി: ടീം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷ​െൻറ പ്രഥമ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് 2017​െൻറ ഫൈനലിൽ കൊച്ചിൻ മ്യൂസിക് ചലഞ്ചേഴ്സ് (സി.എം.സി) ടീമിന് ജയം. കളമശ്ശേരി സ​െൻറ് പോൾസ് കോളജ് മൈതാനത്ത് നടന്ന ഫൈനലിൽ മെലഡി ഹീറോസിനെയാണ് പരാജയപ്പെടുത്തിയത്. ജോ ആൻസി​െൻറ ഡിസൈൻ ഗ്രൂപ് മാനേജറും പ്രൊഡ്യൂസറുമായ ജോബി ജോൺ ട്രോഫിയും കാഷ് അവാർഡും നൽകി. അവാർഡ്ദാന ചടങ്ങിൽ ടീം പ്രൊഡ്യൂസേഴ്സ് സ്ഥാപക ക്യാപ്റ്റൻ അനിൽ തോമസ്, ജോബി ജോൺ, പ്രൊഡ്യൂസർ വി.ബി.കെ. മേനോൻ, മഹാ സുബൈർ, നടന്മാരായ ബാല, ബാലു വർഗീസ്, സാജു നവോദയ, ടൂർണമ​െൻറ് പ്രസിഡൻറ് സുദീപ് കാരാട്ട്, ചെയർമാൻ ആഷിഖ് ഉസ്മാൻ, ടീം പ്രൊഡ്യൂസേഴ്സ് ക്യാപ്റ്റൻ ഉണ്ണി ശിവപാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.