ഒ.ടി.പി തട്ടിപ്പിനെതിരെ കാമ്പയിൻ

ആലപ്പുഴ: ജില്ലയിൽ ഒ.ടി.പി തട്ടിപ്പിന് ഇരകളാകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടം സേവ് എന്ന പേരിൽ ബോധവത്കരണ കാമ്പയിൻ ആരംഭിക്കുന്നു. ഓൺലൈനിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരാണ് തട്ടിപ്പിന് കൂടുതലായും ഇരകളാകുന്നത്. വിവിധ ആവശ്യങ്ങൾക്ക് ടെലിഫോൺ നമ്പർ, അക്കൗണ്ട് നമ്പർ, റേഷൻ കാർഡ് നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി ഫോൺ വിളിച്ചും എസ്.എം.എസ് സന്ദേശങ്ങളയച്ചും തെറ്റിദ്ധരിപ്പിച്ച് മൊബൈലിൽ വരുന്ന ഒറ്റത്തവണ പാസ്വേഡ് ചോദിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനെതിരെയാണ് കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിക്കുന്നത്. കാമ്പയിനി​െൻറ ആസൂത്രണവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ച നടക്കുന്നു. സൈബർ സെൽ വിദഗ്ധരെ പങ്കെടുപ്പിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബാങ്ക് അധികൃതരുടെയും യോഗം കലക്ടറേറ്റിൽ ചേർന്നിരുന്നു. തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവും സ്വീകരിക്കേണ്ട സുരക്ഷ കരുതലുകളും സംബന്ധിച്ച് കാമ്പയിനിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കും. അശ്രദ്ധമൂലം തട്ടിപ്പിൽ അകപ്പെട്ടവർക്ക് പൊലീസ്-ബാങ്ക് അധികൃതരുടെ സേവനം അടിയന്തരമായി ലഭ്യമാക്കാൻ സൗകര്യമൊരുക്കും. ബോധവത്കരണത്തിനുള്ള സന്ദേശങ്ങൾ തയാറാക്കുന്നതിന് ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ പി. പാർവതീദേവിയുടെ അധ്യക്ഷതയിൽ എസ്.ബി.ഐ ബീച്ച് ബ്രാഞ്ചിൽ യോഗം ചേർന്നു. ലീഡ് ജില്ല മാനേജർ വിദ്യാധരൻ നമ്പൂതിരി, ഐ.പി.ആർ.ഡി അസി. ഇൻഫർമേഷൻ ഓഫിസർ കെ.ബി. ശ്രീകല എന്നിവർ പങ്കെടുത്തു. പൊലീസ് നിയമന തട്ടിപ്പ് പ്രത്യേകസംഘം അന്വേഷിക്കണം -ആഞ്ചലോസ് ഹരിപ്പാട്: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിേക്ക ഹരിപ്പാട്ട് നടന്ന പൊലീസ് നിയമന തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. നിയമനം നല്‍കാമെന്ന പേരില്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസ് സീലും ലെറ്റര്‍ പാഡും ഉപയോഗിച്ച് സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളില്‍നിന്ന് ശരണ്യ എന്ന യുവതി കോടികള്‍ തട്ടിയ കേസില്‍ അന്വേഷണം ഫലപ്രദമാകണം. ശരണ്യ ഹരിപ്പാട്‌ കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ലെന്ന് ആദ്യം മുതല്‍ ആരോപണം ഉണ്ടായിരുന്നു. ഹരിപ്പാട് സ്വകാര്യ മെഡിക്കൽ കോളജി​െൻറ മറവില്‍ ശ്രീവത്സം ഗ്രൂപ്പി​െൻറ ബിനാമികള്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് വാങ്ങിയ ഭൂമി തിരികെ പിടിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.