അഴിമതിക്കെതിരെ മാധ്യമങ്ങള്‍ക്ക് അജണ്ട വേണം -ശ്രേയാംസ് കുമാര്‍ കൊച്ചി: മാധ്യമങ്ങള്‍ക്ക് അജണ്ട വേണമെന്നും അത് അഴിമതിക്കെതിരെയാകണമെന്നും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാര്‍. മതേതരത്വത്തിനും ജനാധിപത്യ സംരക്ഷണത്തിനും ഉള്ള ശ്രമങ്ങള്‍ക്കൊപ്പം സാധാരണക്കാരെൻറ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും മാധ്യമങ്ങള്‍ക്ക് കഴിയണം. ശരിയായ നിലപാടുകള്‍ സമ്മർദങ്ങള്‍ക്കതീതമായി വസ്തുനിഷ്ഠമായി വിലയിരുത്തി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് മാധ്യമങ്ങളുടെ അജണ്ട. കലൂര്‍ രാജ്യാന്തര മൈതാനിയില്‍ നടക്കുന്ന കേരള കേബിള്‍ ടി.വി ഫെഡറേഷൻ ആറാമത് എ.ബി.സി.ഡി എക്‌സ്‌പോ- 17-ല്‍ 'മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ടോ' വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. പൊതുസമൂഹത്തിെൻറ ദൈനംദിന സ്പന്ദനങ്ങള്‍ക്ക് ചാനല്‍ ചര്‍ച്ചകള്‍ ഗതിവേഗം നല്‍കുന്നതായി എ.ഐ.സി.സി സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോർജ് മോഡറേറ്ററായിരുന്നു. കേബിള്‍ ടി.വി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ഇ. ജയദേവ, ജനറല്‍ സെക്രട്ടറി ആർ. സുനില്‍കുമാര്‍ തുടങ്ങിയവരും സംസാരിച്ചു. എക്‌സ്‌പോ ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.