വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് കൗണ്ടർ തുറന്നു

നെടുമ്പാശ്ശേരി: ശബരിമല തീർഥാടകർക്ക് സഹായമൊരുക്കാൻ വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് കൗണ്ടർ തുറന്നു. ബോർഡ് അംഗം കെ.പി. ശങ്കരദാസ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൗണ്ടർ ആഭ്യന്തര ടെർമിനലി​െൻറ ആഗമന ഭാഗത്താണ് ആരംഭിച്ചത്. ധനലക്ഷ്മി ബാങ്കാണ് കൗണ്ടർ പ്രവർത്തിപ്പിക്കുന്നത്. സന്നിധാനത്തുനിന്ന് ലഭിക്കുന്ന അപ്പം, അരവണ, നെയ്യഭിഷേകം എന്നിവക്കുള്ള കൂപ്പൺ ഇവിടെനിന്ന് ലഭിക്കും. സിയാൽ എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, എച്ച്.ആർ. ജയരാജൻ, സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻറ് എം. ശശികാന്ത്, ബാങ്ക് റീജനൽ ഹെഡ് പി. രാജേഷ്, ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് എൻജിനീയർ ജി. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ചിത്രവിവരണം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ച ശബരിമല തീർഥാടക സഹായ കൗണ്ടറിൽനിന്നുള്ള ആദ്യ കൂപ്പൺ വിതരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.