തകർന്ന റോഡിലൂടെ സഞ്ചരിച്ച് നടുവൊടിഞ്ഞ് നാട്ടുകാർ

മൂവാറ്റുപുഴ: അധികൃതർ തിരിഞ്ഞു നോക്കാതായതോടെ തകർന്ന റോഡിലൂടെ സഞ്ചരിച്ച് നാട്ടുകാരുടെ നടുവൊടിഞ്ഞു. പായിപ്ര പഞ്ചായത്തിലെ എല്ലുപൊടി-മുല്ലശ്ശേരി റോഡ്, വിളയ്ക്ക് മറ്റം എന്നീ റോഡുകളാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. എം.സി റോഡിലെ തൃക്കളത്തൂര്‍ സൊസൈറ്റി പടിക്ക് സമീപത്തുനിന്നും ആരംഭിച്ച് മുല്ലശ്ശേരി പടിയിലും വിളക്കുമറ്റത്തും അവസാനിക്കുന്ന റോഡ് തകര്‍ന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടുന്നതും പതിവായിരിക്കുകയാണ്. റോഡി​െൻറ ശോച്യാവസ്ഥയെത്തുടർന്ന് പ്രദേശത്തേക്ക് ഓട്ടോറിക്ഷ പോലും വരാത്ത അവസ്ഥയാെണന്നും നാട്ടുകാര്‍ പറഞ്ഞു. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡില്‍ ഓടയില്ലാത്തതിനാല്‍ മഴവെള്ളം കുത്തി ഒഴുകി വൻഗര്‍ത്തങ്ങളും രൂപപ്പെട്ടു. രണ്ട് കിലോമീറ്റര്‍ വരുന്ന വിളക്ക്മറ്റം റോഡി​െൻറ 200-മീറ്റര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്തിരുന്നു. ബാക്കിയുള്ള ഭാഗമാണ് ഇനി ടാറിങ് നടത്താനുള്ളത്. റോഡ് നവീകരണത്തിന് ജില്ല പഞ്ചായത്തില്‍നിന്നും 10-ലക്ഷം രൂപ അനുവദിച്ചിട്ടുെണ്ടങ്കിലും ഈ തുക ഉപയോഗിച്ച് റോഡ് പൂര്‍ണമായും ടാര്‍ചെയ്യാന്‍ കഴിയിെല്ലന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തിൽനിന്നും ബാക്കി തുക കൂടി അനുവദിച്ച് റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെെട്ടങ്കിലും പഞ്ചായത്തംഗമടക്കമുള്ളവരുടെ താൽപര്യമില്ലായ്മ മൂലം ഒന്നും നടക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.