അമ്പലപ്പുഴ: സ്കൂളിൽനിന്ന് വിനോദയാത്രക്ക് പുറപ്പെട്ട വിദ്യാർഥികൾക്കായി എത്തിച്ചുനൽകിയ മദ്യവും കൈവശം െവച്ചിരുന്ന സിഗരറ്റും പിടിച്ചെടുത്തു. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് മൂന്ന് ദിവസത്തേക്ക് ആൺകുട്ടികളും പെൺകുട്ടികളും രണ്ട് ബസുകളിലായി അതിരാവിലെ യാത്ര പുറപ്പെടുകയായിരുന്നു. ബസിൽ ആൺകുട്ടികൾ മദ്യമുൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ കൈവശംെവച്ച് കടത്തുന്നു എന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ്, കുട്ടനാട് റേഞ്ച് എക്സൈസ് സംഘം, അമ്പലപ്പുഴ പൊലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. റെയ്ഡിൽ വിദേശനിർമിതമായവ ഉൾപ്പെടെയുള്ള സിഗരറ്റ് പാക്കറ്റുകളും 4.5 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. വിനോദയാത്ര സംഘത്തിൽ ഹൈസ്കൂൾ വിദ്യാർഥികളും ഹയർ സെക്കൻഡറി വിദ്യാർഥികളും ഉൾപ്പെട്ടിരുന്നു. വിദ്യാർഥികൾക്ക് അതിരാവിലെ മദ്യം എത്തിച്ചുകൊടുത്ത തകഴി തെന്നടി മുറിയിൽ സന്ദീപിനെ (19) സ്ഥലത്തുെവച്ച് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. രക്ഷകർത്താക്കളെ വിളിച്ചുവരുത്തി വിദ്യാർഥികളെ യാത്ര തുടരാൻ അനുവദിച്ചു. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. ബാബുവിെൻറ നേതൃത്വത്തിൽ ഇൻപെക്ടർ ഷമീർഖാൻ, പൊലീസ് സബ് ഇൻസ്പെക്ടർ എസ്. ലൈജു, എക്സൈസ് പ്രിവൻറീവ് ഓഫിസർ എം.ആർ. സുരേഷ്, എൻ. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ഓംകാർനാഥ്, നൗഫൽ, അരുൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വിദ്യാലയ കൂട്ടുചേരല്‍ പരിപാടിക്ക് തുടക്കമായി മുഹമ്മ: സ്‌കൂള്‍ മികവുകള്‍ പങ്കുവെക്കുന്ന വിദ്യാലയ കൂട്ടുചേരല്‍ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. സര്‍വശിക്ഷ അഭിയാന്‍ നേതൃത്വത്തില്‍ സ്‌കൂള്‍ ട്വിന്നിങ് പ്രോഗ്രാം എന്ന പേരിലാണിത്. ജില്ലതല ഉദ്ഘാടനം മുഹമ്മ സി.എം.എസ്.എല്‍.പി സ്‌കൂളില്‍ നടന്നു. കടക്കരപ്പള്ളി ഗവ. എല്‍.പി സ്‌കൂളായിരുന്നു അതിഥി. കുട്ടികളോടൊപ്പം രക്ഷിതാക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവരും ഒത്തുചേരലില്‍ പങ്കെടുത്തു. ഒരു സ്‌കൂളിലെ മികവുകള്‍ കണ്ട് പഠിച്ച് സ്വന്തം സ്‌കൂളില്‍ നടപ്പാക്കുന്നതിനായാണ് പരിപാടി. ഒരു പഞ്ചായത്തില്‍ ഏറ്റവും മികച്ച സ്‌കൂളിനെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുന്ന പദ്ധതി കൂടിയാണിത്. കുരുന്നുകള്‍ ബാൻഡ് വാദ്യത്തോടെയാണ് അതിഥികളെ വരവേറ്റത്. സി.എം.എസ് സ്‌കൂളിലെ മികവുകള്‍ ഹെഡ്മിസ്ട്രസ് ജോളി തോമസും ഡി. പദ്മകുമാരിയും പങ്കുെവച്ചു. ജില്ല പ്രോജക്ട് ഓഫിസര്‍ എം. സിദ്ദീഖ്, പ്രോഗ്രാം ഓഫിസര്‍മാരായ എം. ഷുക്കൂര്‍, ശശി ബിന്ദു, രജനീഷ്, കടക്കരപ്പള്ളി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡി. പദ്മകുമാരി, എസ്.എം.സി ചെയര്‍മാന്‍ രാജേഷ്, അധ്യാപകരായ ജയിംസ് ആൻറണി, എം.ജി. ശശികല, എം. ബിജി, രാജകുമാരി, കടക്കരപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജെ. ജഗദീഷ്, സി.എം.എസ്.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജോളി തോമസ്, പി.ടി.എ പ്രസിഡൻറ് ലാജി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇരട്ടക്കൊലപാതകം; ആക്ഷൻ കൗൺസിലിനെതിരെ പോസ്റ്റർ പതിച്ചു എടത്വ: ചെക്കിടിക്കാട്ടെ ഇരട്ടക്കൊലപാതകം മൂടിവെക്കാൻ തുനിഞ്ഞെന്നാരോപിച്ച് ആക്ഷൻ കൗൺസിലിനെതിരെ ബി.ജെ.പി എടത്വ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ചു. മധുവിെൻറ കൊലപാതകം ആക്ഷൻ കൗൺസിൽ ആരാച്ചാരോ? ഇരട്ടക്കൊലപാതകത്തിൽ പങ്കെടുത്ത മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുക എന്നിങ്ങനെ എഴുതിയാണ് പോസ്റ്റർ. തകഴി മുതൽ എടത്വ വരെയുള്ള റോഡ് സൈഡിലെ വെയ്റ്റിങ് ഷെഡുകളിലും മതിലിലും പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.