ചെങ്ങന്നൂർ: നഗരസഭക്ക് ശബരിമല തീർഥാടനേത്താടനുബന്ധിച്ച് തീർഥാടകർക്കായി സൗകര്യം ഒരുക്കാൻ തദ്ദേശ വകുപ്പ് 25 ലക്ഷം അനുവദിച്ചതായി കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അറിയിച്ചു. മുൻ വർഷങ്ങളിൽ തീർഥാടനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പിന് നൽകുന്നതിൽ നഗരസഭ വീഴ്ചവരുത്തി എന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ സമര പരിപാടികൾക്ക് തുടക്കം കുറിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഇക്കുറി ഫണ്ട് ലഭിക്കാൻ ഇടയില്ല എന്ന ആശങ്ക നിലനിന്നിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ഇക്കാര്യം എം.എൽ.എ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് ഫണ്ട് അനുവദിച്ചത്. സംസ്‌കാര സാഹിതി കലാജാഥ മാവേലിക്കര: പടയൊരുക്കത്തിന് മുന്നോടിയായി മാവേലിക്കരയില്‍ െക.പി.സി.സി സംസ്‌കാര സാഹിതിയുടെ കലാജാഥക്ക് സ്വീകരണം നൽകി. മാവേലിക്കരയിലെ സ്വീകരണ സമ്മേളനം കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ചീഫ് കോഒാഡിനേറ്റര്‍ കെ.ആര്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ക്യാപ്റ്റൻ എന്‍.വി. പ്രദീപ്കുമാര്‍, കണ്‍വീനർ അനി വര്‍ഗീസ്, പ്രവീണ്‍ ഇറവങ്കര, വൈക്കം എം.കെ. ഷിബു എന്നിവർ പെങ്കടുത്തു. സമ്മേളനത്തില്‍ കലാകാരന്മാരെ ആദരിച്ചു. സ്മാർട്ട് ക്ലാസ് റൂം കറ്റാനം: ഇലിപ്പക്കുളം ബിഷാറത്തുൽ ഇസ്ലാം യു.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് നടക്കും. ഡോക്യുമെൻററി പ്രദർശനം, ലഹരിക്കെതിരെ ബോധവത്കരണം, ഗ്രന്ഥശാല നവീകരണം, മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടനം എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.