ഭിന്നശേഷിക്കാർക്ക്​ നൈപുണ്യ വികസന ശില്‍പശാല

കൊച്ചി: നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ് (എൻ.െഎ.ഒ.എസ്) ഭിന്നശേഷിയുള്ളവർക്കായി ദേശീയതല നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കും. ക്ലസ്റ്റര്‍, മേഖല തല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ജനുവരിയില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാം. മേഖല തല മത്സരങ്ങള്‍ ഡിസംബറില്‍ നടക്കും. എൻ.െഎ.ഒ.എസിലോ മറ്റ് സ്ഥാപനങ്ങളിലോ പഠിക്കുന്ന ദൃശ്യ, ശ്രവണ വൈകല്യമുള്ളവരോ അംഗപരിമിതരോ ആയ 14- 25 പ്രായപരിധിയിലെ യുവാക്കള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://aep.nios.ac.in/Akanksha.htm, rckochi@nios.ac.in, 0484-2310032/8448691683.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.