പറവൂർ: പറവൂർ കോടതിയിലെ അഭിഭാഷകൻ വി.എ. പ്രദീപ്കുമാറിെന തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സുധീഷ് ഭവനിൽ സുധീഷ് (26) അറസ്റ്റിൽ. എസ്.െഎ കെ.എ. സാബുവിെൻറ നേതൃത്വത്തിൽ കൊല്ലത്തുനിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. അഭിഭാഷകനെ തട്ടിക്കൊണ്ടുപോകാനെത്തിയ വാഹനത്തിൽ സുധീഷ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം പൊലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളതാണ്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പടം- Ep- ടudheesh-23
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.