വീണ്ടും വൈകിയോടി വേണാട്​; എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു

കൊച്ചി: കൃത്യസമയം പാലിക്കണമെന്ന റെയിൽവേ മന്ത്രിയുടെ നിർദേശവും അവഗണിച്ച് തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് വൈകിയോട്ടം തുടരുന്നു. വ്യാഴാഴ്ച നാലുമണിക്കൂറോളം വൈകിയോടിയ ട്രെയിൻ എറണാകുളം സൗത്തിൽ ഓട്ടം അവസാനിപ്പിച്ചു. രാവിലെ അഞ്ചിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ 2.55 മണിക്കൂർ വൈകി 7.55നാണ് യാത്ര തുടങ്ങിയത്. 10.15ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ ഉച്ചക്ക് രണ്ടിനാണ് വന്നത്. ഒരുമാസത്തിനിടെ ഒരുദിവസം മാത്രമാണ് വേണാട് കൃത്യസമയത്ത് എത്തിയത്. ഇതേതുടർന്നാണ് വേണാടും പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസും സമയക്രമം പാലിക്കണമെന്ന് മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞദിവസം കർശന നിർദേശം നൽകിയത്. വേണാട് വൈകുമെന്നറിഞ്ഞതോടെ സീസൺ ടിക്കറ്റുകാരുൾപ്പെടെ അതിനുമുമ്പുള്ള പാലരുവി, കോർബ, പരശുറാം എക്സ്പ്രസുകളെ ആശ്രയിച്ചു. ശബരിമല സീസൺ ആയതിനാൽ ട്രെയിനുകളിൽ നിൽക്കാൻപോലും സ്ഥലമില്ലായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവരും മറ്റും ബഹളംവെച്ചപ്പോൾ പലർക്കും മറ്റുട്രെയിനുകളിൽ പോകാൻ സൗകര്യം ചെയ്തുനൽകുകയായിരുന്നു. വേണാട് പിന്നീട് ആളില്ലാതെയാണ് എറണാകുളത്ത് എത്തിയത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്കുപോയ വേണാട് എക്സ്പ്രസി​െൻറ എൻജിൻ കടക്കാവൂരിൽ തകരാറിലായിരുന്നു. അറ്റകുറ്റപ്പണിക്കുശേഷം 1.25നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. ഇതേതുടർന്നാണ് വ്യാഴാഴ്ച സർവിസ് തുടങ്ങാൻ വൈകിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. വേണാട് പാതിവഴിയിൽ ഓട്ടം നിർത്തിയതിനെത്തുടർന്ന് വൈകീട്ട് ഷൊർണൂർ ഭാഗത്തുനിന്നുള്ള യാത്രക്കാർക്ക് മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസിന് ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, അങ്കമാലി എന്നിവിടങ്ങളിൽ സ്േറ്റാപ് അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.