മട്ടാഞ്ചേരി: മ്യൂസിക്കൽ ഫാൻസ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ, മാധ്യമ പ്രവർത്തകനായിരുന്ന ഷെഫീക്ക് അമരാവതിയുടെ പേരിലുള്ള പുരസ്കാരം സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്്റ്റർക്ക് സമർപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് ചുള്ളിക്കൽ അബാദ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ജനറൽ സെക്രട്ടറി കെ.ബി. നവാസ് അറിയിച്ചു. തുടർന്ന് അഷറഫ് കൊച്ചി, കൊച്ചിൻ ആസാദ്, പ്രകാശ് ബാബു, ജീവൻ, ആകാശ്, ചിത്ര അരുൺ, ഗൗരി സുനിൽ, നബീല ഹക്കീം എന്നിവർ പെങ്കടുക്കുന്ന ഗാനസന്ധ്യയും നടക്കും . പാമ്പുകടിയേറ്റു കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ പാർക്കിങ് ഏരിയയിൽനിന്നും ബൈക്ക് എടുക്കുന്നതിനിടെ യുവാവിന് പാമ്പ് കടിയേറ്റു. കുന്നത്തേരി കളത്തിപ്പറമ്പിൽ നിസാറിനാണ് (42) കടിയേറ്റത്. യുവാവിനെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ മെഡിക്കൽ കോളജ് ഒ.പി. വിഭാഗത്തിന് എതിർവശത്തെ കാർ പാർക്കിങ്ങിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.