മാലിന്യം നീക്കാതെ ഓട സ്ലാബ് ​െവച്ച് മൂടിയ നടപടി വിവാദമായി

മൂവാറ്റുപുഴ: മാലിന്യം നീക്കാതെ ഓട സ്ലാബ് െവച്ച് മൂടിയ കെ.എസ്.ടി.പി നടപടി വിവാദമായി. നിർമാണം നടക്കുന്ന മൂവാറ്റുപുഴ-കൂത്താട്ടുകുളം എം.സി റോഡിലെ ഓടക്ക് മുകളിലാണ് അശാസ്ത്രീയമായി സ്ലാബിടുന്നത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വീണ കല്ലും മണ്ണും സിമൻറും ഓടയിൽ നിറഞ്ഞുകിടക്കുകയാണ്. ഇത് നീക്കം ചെയ്യാതെ സ്ലാബിട്ട് മൂടിയാൽ ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് റോഡിൽ വെള്ളക്കെട്ടിന് കാരണമാകും. നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതോടെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പണി പൂർത്തിയാക്കാനൊരുങ്ങുന്നത്. ജനറൽ ആശുപത്രിക്ക് മുന്നിൽനിന്ന് ഉന്നക്കുപ്പ വരെയുള്ള ഓടയാണ് ഇങ്ങനെ സ്ലാബിട്ട് മൂടിക്കൊണ്ടിരിക്കുന്നത്. സിമൻറിട്ട് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥ മേൽനോട്ടമില്ലാതെ കരാർ തൊഴിലാളികളുടെ ഇഷ്്ടത്തിന് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. നഗരത്തിലെ പ്രധാന മേഖലകളിലടക്കം വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന തരത്തിൽ മുന്നേറുന്ന ജോലി നിർത്തിെവച്ച്, മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷേമ സ്ലാബിടുന്ന പണി തുടരാവൂ എന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതിനിടെ, മീങ്കുന്നം മുതൽ മൂവാറ്റുപുഴ ടൗൺ വരെയുള്ള ഭാഗത്തെ വളവുകൾ അതേപടി നിലനിർത്തിയതിനെതിരെയും പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.