മലപ്പുറം പാസ്പോർട്ട്‌ ഒാഫിസ്‌ ലയനം​ നയപരമായ തീരുമാനത്തി​െൻറ ഭാഗമെന്ന്​​ കേന്ദ്ര സർക്കാർ

കൊച്ചി: മലപ്പുറം പാസ്പോർട്ട്‌ ഓഫിസ്‌ കോഴിക്കോട് റീജനൽ ഒാഫിസിൽ ലയിപ്പിച്ചത് നയപരമായ തീരുമാനമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. ആഗസ്റ്റിൽ താണെ ഒാഫിസ് മുംബൈ റീജനൽ ഒാഫിസിൽ ലയിപ്പിച്ചത് ഇങ്ങനെയാണ്. പാസ്പോർട്ട് സേവ കേന്ദ്രം പഴയതുപോലെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പാസ്പോർട്ട് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ നിലവിലെ അവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മലപ്പുറം പാസ്പോർട്ട് ഒാഫിസ് നിർത്തലാക്കുന്നതിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് വിശദീകരണം. 2013 മുതൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് മലപ്പുറം പാസ്പോർട്ട് സേവ കേന്ദ്രത്തിലാണ്. പൊലീസും കോടതിയുമായി ബന്ധപ്പെട്ട േകസുകൾ വരുേമ്പാഴാണ് പാസ്പോർട്ട് ഒാഫിസ് ഇടപെടുന്നത്. സേവ കേന്ദ്രത്തിൽ ശരാശരി 1,100 സാധാരണ അപേക്ഷകളും 180 തൽക്കാൽ അപേക്ഷകളും ദിനംപ്രതി കൈകാര്യം ചെയ്യുന്നുണ്ട്. പാസ്പോർട്ട് നൽകുന്നതിൽ നിലവിലെ അവസ്ഥ തുടരും. കൂടുതലായി പോസ്റ്റ് ഒാഫിസ് പാസ്പോർട്ട് സേവ കേന്ദ്രങ്ങളും ഇവിടെ അനുവദിക്കും. ഒാഫിസ് ലയിപ്പിക്കുന്നതിലൂടെ അധികം വരുന്ന ജീവനക്കാരെ പോസ്റ്റ് ഒാഫിസ് സേവ കേന്ദ്രങ്ങളിൽ നിയോഗിക്കാൻ കഴിയുമെന്നും വിശദീകരണത്തിൽ പറയുന്നു. അതേസമയം, എട്ടുമാസത്തിനകം 23 കോടി വരുമാനമുണ്ടാക്കിയ പാസ്പോർട്ട് ഒാഫിസിന് വാടകയടക്കം 20 ലക്ഷം മാത്രമാണ് ചെലവായതെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിയും സത്യവാങ്മൂലം നൽകി. ഉദ്യോഗസ്ഥർ സേവ കേന്ദ്രത്തിൽ ദിനംപ്രതി വന്നുപോകുന്നതുൾപ്പെടെ 16 ലക്ഷത്തി​െൻറ അധിക ചെലവ് ഉണ്ടാകും. ചെറിയ അപാകതകളുടെ പേരിൽപോലും റീജനൽ ഒാഫിസി​െൻറ ഇടപെടൽ വേണ്ടിവരും. അപേക്ഷകർക്ക് കോഴിക്കോട്ട് പോകേണ്ടിവരും. കലക്ടറേറ്റിന് സമീപം സ്ഥിരം പാസ്പോർട്ട് ഒാഫിസ് നിർമാണത്തിന് തീരുമാനമെടുത്തിരിക്കെയാണ് ഒാഫിസ് ഇല്ലാതാക്കിയത്. ഹരജി പരിഗണിച്ച കോടതി രണ്ട് കാര്യങ്ങളിൽ കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി. കേന്ദ്ര സർക്കാർ ജീവനക്കാർതന്നെയാണോ പാസ്പോർട്ട് സേവ കേന്ദ്രത്തിലെ ജീവനക്കാർ, സേവ കേന്ദ്രത്തി​െൻറ പ്രവർത്തനത്തിന് കോഴിക്കോേട്ടക്ക് സ്ഥലംമാറി പോയവർ തിരിച്ചെത്തേണ്ട സ്ഥിതിയുണ്ടാകുമോ എന്നീ കാര്യങ്ങളിൽ വിശദീകരണം നൽകാനാണ് നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.