ഉപജില്ല കലോത്സവം കദളിക്കാട് വിമലമാതക്ക് ഓവറോൾ

മൂവാറ്റുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ നടന്ന കല്ലൂർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ കദളിക്കാട് വിമല മാതാ ഹൈസ്കൂൾ 585 പോയൻറ് നേടി ഒാവറോൾ ട്രോഫിയും ആനിക്കാട് സെബാസ്റ്റ്യൻസ് സ്കൂൾ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ കാപ്പ് എൻ.എസ്.എസ് സ്കൂളും സ​െൻറ് ലിറ്റിൽ തെരേസാസ് വാഴക്കുളവും സ​െൻറ് ആൻഡ്രൂസ് കദളിക്കാടും ഓവറോൾ ട്രോഫി പങ്കുെവച്ചു. സംസ്കൃതോത്സവത്തിൽ സ​െൻറ് ജോൺസ് യു.പി സ്കൂൾ കലൂരും അറബി കലോത്സവത്തിൽ സ​െൻറ് ആൻറണീസ് എൽ.പി.എസ് ആനിക്കാടും ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ വാർഡ് മെംബർ സുജിത്ത് ബേബി അധ്യക്ഷത വഹിച്ചു. കല്ലൂർക്കാട് എ.ഇ.ഒ എ.സി. മനു ട്രോഫികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി, മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി, ഫാ. മാത്യു മുണ്ടക്കൽ, ഫോറം സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പങ്കെടുത്തു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ തോംസൺ ജെ. കുറവക്കാട്ട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.കെ. ബിജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.