സംവരണ വർധന സർക്കാർ സർവിസിലും ഏർപ്പെടുത്തണം ^സാംബവ ഫെഡറേഷൻ

സംവരണ വർധന സർക്കാർ സർവിസിലും ഏർപ്പെടുത്തണം -സാംബവ ഫെഡറേഷൻ കൊച്ചി: ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ പട്ടികജാതി-വർഗക്കാരുടെ സംവരണം പത്ത് ശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയർത്തിയ തീരുമാനം സർക്കാർ സർവിസിലും ബാധകമാക്കണമെന്ന് കേരള സാംബവ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുഖജനാവിൽനിന്ന് ശമ്പളം നൽകുന്ന സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തണം. പ്രസിഡൻറ് കെ.എ. കൃഷ്ണൻകുട്ടി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ശിവൻ കദളി, കെ.ജി. തങ്കപ്പൻ, സി.കെ. കൃഷ്ണൻകുട്ടി, എൻ.ജി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.