ജഡ്​ജിമാരുടെ ശമ്പളം വർധിപ്പിക്കുന്നു

ന്യൂഡൽഹി: സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരുടെ ശമ്പളം പുതുക്കുന്നു. ഇതിന് പാർലമ​െൻറി​െൻറ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സുപ്രീംകോടതി ജഡ്ജിക്ക് ഇപ്പോൾ പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് എല്ലാ കുറക്കലുകൾക്കും ശേഷം കൈയിൽ കിട്ടുന്നത്. ചീഫ് ജസ്റ്റിസിന് അൽപംകൂടി ഉയർന്ന തുക കിട്ടും. ഹൈകോടതി ജഡ്ജിമാർക്ക് ഇതിൽ താഴെയാണ്. വാടകയില്ലാത്ത ബംഗ്ലാവ് ജഡ്ജിമാർക്ക് അനുവദിച്ചിട്ടുണ്ട്. ഏഴാം ശമ്പള കമീഷൻ ശിപാർശ നടപ്പാക്കിയതിന് അനുസൃതമായാണ് ജഡ്ജിമാരുടെയും ശമ്പളം കൂട്ടുന്നത്. ഇതിന് 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം നൽകും. സുപ്രീംകോടതിയിൽ 31ഉം വിവിധ ഹൈകോടതികളിലായി 1079ഉം ജഡ്ജിമാരാണ് ഇപ്പോഴുള്ളത്. 2500ഒാളം വരുന്ന റിട്ട. ജഡ്ജിമാർക്കുള്ള പെൻഷനും വർധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.