നാടന്‍ മത്സ്യങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്യണം- ^ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

നാടന്‍ മത്സ്യങ്ങള്‍ വന്‍തോതില്‍ കൃഷിചെയ്യണം- - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊച്ചി:- ബംഗാളി മത്സ്യ ഇനങ്ങളായ കട്‌ലയും രോഹുവും പോലെ തദ്ദേശീയ മത്സ്യ ഇനങ്ങളായ വരാലും മറ്റും ശാസ്ത്രീയമായി കൃഷി ചെയ്യാന്‍ കഴിയണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇതിനുള്ള സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും വന്‍തോതില്‍ നാടന്‍ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാന്‍ കഴിയുന്ന ഇൻഡസ്ട്രിയൽ ഹാച്ചറികള്‍ സംസ്ഥാനത്ത് തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മാത്രമേ മത്സ്യ ഉൽപാദന രംഗത്ത് സംസ്ഥാനത്തിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയൂ. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയില്‍ (കുഫോസ്) ലോക ഫിഷറീസ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുഫോസില്‍ സ്ഥാപിച്ച അത്യാധുനിക മത്സ്യരോഗ നിർണയ ലബോറട്ടറി മന്ത്രി നാടിന് സമര്‍പ്പിച്ചു. മത്സ്യങ്ങള്‍ വളരുന്ന ജലാശയത്തിലെ മണ്ണി​െൻറയും ജലത്തി​െൻറയും പരിശോധന മുതല്‍ അത്യാധുനിക വൈറോളജി പരിശോധനകള്‍ വരെ നടത്താന്‍ കഴിയുന്നതാണ് ലബോറട്ടറി. മികച്ച മത്സ്യകര്‍ഷകനായി കുഫോസ് തെരഞ്ഞെടുത്ത മൂര്‍ക്കന്നൂരിലെ എം.പി. ജോസ്, മികച്ച മത്സ്യത്തൊഴിലാളിയായി തെരഞ്ഞെടുക്കപ്പെട്ട കണ്ണമാലി സ്വദേശി എ.വൈ. മൈക്കിൾ എന്നിവരെ മന്ത്രി ആദരിച്ചു. എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി മുഖ്യാതിഥിയായിരുന്നു. ഡോ. കുല്‍ദീപ് കുമാര്‍ ലാല്‍, ഡോ. ദേവികപിള്ള, സി.എസ്. പീതാംബരന്‍, ഷേര്‍ളി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വി.സി. ഡോ. എ. രാമചന്ദ്രന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു. ഡി.എ.എസ്.പി ഫാമിൽ ക്ലാസ് 23 ന് െകാച്ചി: നാളികേര വികസന ബോർഡി​െൻറ നേര്യമംഗലം ഡി.എ.എസ്.പി ഫാമിൽ 23ന് 'നാളികേരത്തിലെ സംയോജിത കീടരോഗനിയന്ത്രണം' വിഷയത്തിൽ വിദഗ്ധർ ക്ലാസെടുക്കും. കർഷകർ, കൃഷിവകുപ്പ്, വി.എച്ച്.എസ്.ഇ ഉദ്യോഗസ്ഥർ എന്നിവർക്ക് പങ്കെടുക്കാം. ഫോൺ: 94464 84014.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.