കളിയുപകരണങ്ങൾ വിതരണംചെയ്​തു

ഓടക്കാലി: കൂവപ്പടി ബി.ആർ.സി പരിധിയിൽ വരുന്ന മേക്കപ്പാല ഗവ. എൽ.പി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ടി​െൻറയും കളിയുപകരണങ്ങളുടെയും വിതരേണാദ്ഘാടനം വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എം.എ. ഷാജി നിർവഹിച്ചു. കൂവപ്പടി ബി.ആർ.സിയുടെ നേതൃത്വത്തിലാണ് കളിയുപകരണങ്ങൾ സംഘടിപ്പിച്ചത്. യോഗത്തിൽ വാർഡംഗം എം.വി. മോഹനൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.വി. പ്രഭാകരൻ, മുൻ പഞ്ചായത്ത് പ്രസിഡൻറും സ്കൂൾ സംരക്ഷണ സമിതി അംഗവുമായ നാരായണൻ നായർ, പി.ടി.എ ഭാരവാഹികൾ, എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, ബി.ആർ.സി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.