മിന്നലേറ്റ് മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മൂവാറ്റുപുഴ: ജോലിക്കിടെ ഇടിമിന്നലേറ്റ് മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി ആഷിക്കാണ് (20) തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെ ഉണ്ടായ ഇടിമിന്നലിൽ മരിച്ചത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മൂന്നാംനിലയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് മിന്നലേറ്റത്. ശക്തമായ മിന്നലിൽ ഷോക്കേറ്റ് നിലത്തു വീണ ഇയാളെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം എംബാം ചെയ്യാൻ വൈകീട്ടോടെ എറണാകുളത്തേക്ക് കൊണ്ടു പോയി. ബുധനാഴ്ച വൈകീട്ടുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. ആറുമാസം മുമ്പാണ് ജോലിക്ക് ഇയാൾ മൂവാറ്റുപുഴയിൽ എത്തിയത്. പായിപ്രയിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.