മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ

കൊച്ചി: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ ലൈസൻസുമായി . ചേർത്തല കുറുപ്പംകുളങ്ങര കിഴക്കേ നെല്ലിക്കാട് വീട്ടിൽ സുധീഷാണ് (30) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് 4.30ഒാടെ ദേശാഭിമാനി ജങ്ഷനിലെ സ്ഥാപനത്തിലാണ് നാലര പവ​െൻറ മാല പണയം വെക്കാൻ ശ്രമിച്ചത്. സംശയം തോന്നി മാനേജർ വിശദമായി പരിശോധിച്ചപ്പോഴാണ് മാല സ്വർണമല്ലെന്ന് മനസ്സിലായത്. തുടർന്ന് അധികം പണം മാലക്ക് നൽകാനാവുമെന്നും വൈകുന്നേരമായതിനാൽ സമയമെടുക്കുമെന്നും പറഞ്ഞ് പിടിച്ചുനിർത്തുകയും നോർത്ത്് പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പണയം വെക്കാൻ ഇയാൾ ഹാജരാക്കിയ ലൈസൻസും വ്യാജമാണെന്ന് തെളിഞ്ഞത്. തമ്മനം സ്വദേശിയുടെ വിലാസത്തിലുള്ള ലൈസൻസാണ് പ്രതി ഹാജരാക്കിയത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സുധീഷിനെതിരെ തൊടുപുഴ, കഞ്ഞിക്കുഴി, ചേർത്തല തുടങ്ങിയ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.