സുഹൃത്തുക്കളുടെ കൊല: സ്വാധീനിച്ചത്​ ലഹരിയും സിനിമയും

ആലപ്പുഴ: ലഹരിയുെടയും സിനിമയുെടയും സ്വാധീനമാണ് മോബിനെ ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. തെളിവുകൾ നശിപ്പിക്കാൻ 'ദൃശ്യം' സിനിമ 17 പ്രാവശ്യം കെണ്ടന്ന് പ്രതി പറഞ്ഞതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. മദ്യപിച്ചിരിക്കവെ മധു ടോർച്ച് മുഖത്ത് തെളിെച്ചന്ന നിസ്സാര കാര്യത്തെച്ചൊല്ലി ബഹളമുണ്ടാക്കുകയും തുടർന്ന് തെങ്ങിൽ കെട്ടിയിട്ട് കേബിൾ വയർകൊണ്ട് കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മധു വീട്ടിലേക്ക് പോകുന്ന തെങ്ങുകൊണ്ടുള്ള പാലത്തിനടിയിൽ മൃതദേഹം കൊണ്ടിട്ടു. നടന്നുപോകുേമ്പാൾ പാലത്തിൽനിന്ന് വീണതാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം പൊങ്ങിയോ എന്നറിയാൻ മോബിൻ ആവശ്യപ്പെട്ടതനുസരിച്ച് ലിേൻറാ സ്ഥലത്ത് എത്തിയിരുന്നു. മധുവി​െൻറ മൃതദേഹം കണ്ടെത്തിയപ്പോഴും ഇൻക്വസ്റ്റ് വേളയിലും സംസ്കാരത്തിലും േമാബിനും ലിേൻറായും പെങ്കടുത്തിരുന്നു. വീട്ടുകാരെ ആശ്വസിപ്പിക്കുന്നതിനൊപ്പം സംഭവത്തിന് കാരണം മധുവി​െൻറ സ്വഭാവദൂഷ്യമാണെന്ന് നാട്ടിൽ പ്രചരിപ്പിക്കാനും പ്രതികൾ മറന്നില്ല. മധുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് രൂപവത്കരിച്ച ആക്ഷൻ കൗൺസിലിൽ സജീവപ്രവർത്തകരായി നിന്ന ഇവർ പൊലീസ് സ്റ്റേഷൻ മാർച്ചി​െൻറ മുൻ നിരയിലും ഉണ്ടായിരുന്നു. സംഭവത്തിന് മുമ്പുവെര േഫസ്ബുക്കിൽ സജീവമായിരുന്ന മീൻ ലോറി ഡ്രൈവറായ മോബിൻ സംഭവശേഷം േഫസ്ബുക്ക് ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തി​െൻറ പിറ്റേന്ന് മധുവി​െൻറ മൃതദേഹം പൊങ്ങിയോ എന്നറിയാൻ ലിേൻറാക്ക് എസ്.എം.എസ് അയച്ചിരുന്നു. തുടർന്ന്, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കാനും മോബിൻ ശ്രദ്ധിച്ചു. പിന്നീട്, എല്ലാ വിവരവും പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ലിേൻറായെ െകാലപ്പെടുത്തിയത്. കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം റെയിൽേവ ട്രാക്കിൽ തള്ളുകയായിരുന്നു. പിതൃസഹോദരപുത്രൻ ജോഫിൻ േജാസഫി​െൻറ സഹായത്തോടെയാണ് കൊല നടത്തിയത്. പ്രതികൾ മദ്യവും കഞ്ചാവും നിരന്തരം ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വെളിപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.