കമ്യൂണിറ്റി ഫുട്ബാൾ പദ്ധതി

മൂവാറ്റുപുഴ: ഫുട്ബാൾ ക്ലബി​െൻറ ഉദ്ഘാടനവും റിലയൻസ് ഇന്ത്യ സീനിയർ-ജൂനിയർ സോൺ ജേതാക്കളായ തർബിയത്ത് സ്കൂളിലെ ഫുട്ബാൾ താരങ്ങൾക്ക് സ്വീകരണവും ചൊവ്വാഴ്ച നടക്കും. രാവിലെ പത്തിന് മൂവാറ്റുപുഴ തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ടി.എം. അമീർ അധ്യക്ഷത വഹിക്കും. ക്ലബ് പ്രസിഡൻറ് ജെബി മാത്യു സെക്രട്ടറി ഫഹദ് ബിൻ ഇസ്മായിൽ, വാർഡ് കൗൺസിലർ പി.വൈ. നൂറുദ്ദീൻ, കമ്യൂണിറ്റി കോഓഡിനേറ്റർ പി.എം. അസീസ്, ക്ലബ് മാനേജർ റഫീഖ് പൂക്കടശ്ശേരി, ചീഫ് എൽദോ ബാബു വട്ടക്കാവിൽ, പ്രധാനാധ്യാപകൻ ടി.സി. സ്കറിയ, കായികാധ്യാപകൻ രാജു ജോൺ, ക്ലബ് അക്കാദമി ചെയർമാൻ കെ.പി. മണി, അക്കാദമി ഡയറക്ടർ എൻ.കെ. രാജൻ ബാബു, ജോയൻറ് സെക്രട്ടറി റഹീം പൂക്കടശ്ശേരി, റഷീദ് വെള്ളരിപ്പിൽ എന്നിവർ പ്രസംഗിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.