വെബ്സൈറ്റ് ഉദ്ഘാടനം

കിഴക്കമ്പലം: പട്ടിമറ്റം കൈതക്കാട് എസ്.എൻ.ഡി.പി ശാഖയുടെ കമ്പ്യൂട്ടർവത്കരണവും ശാഖ വെബ്സൈറ്റ് ഉദ്ഘാടനവും കുന്നത്തുനാട് എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി എ.ബി. ജയപ്രകാശ് നിർവഹിച്ചു. ശാഖയിൽനിന്ന് അനുവദിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന വിധമാണ് കമ്പ്യൂട്ടറൈസേഷൻ പൂർത്തിയാക്കിയതെന്ന് സെക്രട്ടറി പി.പി. പുരുഷോത്തമൻ പറഞ്ഞു. ശാഖ പ്രസിഡൻറ് ടി.ബി. തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.എൻ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂനിയൻ വനിത സംഘം പ്രസിഡൻറ് ജയ ഗോപാലകൃഷ്ണൻ, എ.ജി. സുദേവൻ, ടി.പി. തമ്പി, കെ.കെ. ശശി, സരസു പദ്മനാഭൻ, ബി. പുഷ്പൻ, ടി.പി. ശശി, അതുല്യ സലീം, ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു. കുന്നത്തുനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി െതരഞ്ഞെടുത്ത ശാഖ പ്രസിഡൻറുകൂടിയായ ടി.ബി. തമ്പിക്ക് സ്വീകരണവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.