തലയെടുക്കാൻ ഇനാം പ്രഖ്യാപിച്ച ബി.ജെ.പി നേതാവിന്​ നോട്ടീസ്

ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ഭൻസാലിയുടെയും നടി ദീപിക പദുകോണി​െൻറയും തലയെടുക്കുന്നവർക്ക് 10 കോടി ഇനാം പ്രഖ്യാപിച്ച ബി.ജെ.പി ഹരിയാന ചീഫ് മീഡിയ കോഒാഡിനേറ്റർ സുരജ് പാൽ അമുവിന് പാർട്ടി നേതൃത്വം കാരണംകാണിക്കൽ നോട്ടീസ് അയച്ചു. മീറത്തിൽ ഒരു യുവാവ് ഇവരുടെ തലക്ക് അഞ്ചു കോടി ഇനാം പ്രഖ്യാപിച്ചതിന് പിറകെയാണ് സുരജ് പാൽ അത് ഇരട്ടിയാക്കിയത്. തലവെട്ടുന്നവർക്ക് 10 കോടി നൽകുക മാത്രമല്ല, അവരുടെ കുടുംബത്തെ തങ്ങൾ നോക്കുമെന്നും ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചു. രജപുത് സമുദായത്തെ അവഹേളിച്ചവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും സുരജ് പാൽ പറഞ്ഞിരുന്നു. പ്രസ്താവന വ്യക്തിപരമാണെന്ന് ഹരിയാന ബി.ജെ.പി വ്യക്തമാക്കിയിരുന്നു. 10 കോടി ഇനാം പ്രഖ്യാപിച്ച നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ഹരിയാന ബി.ജെ.പി മീഡിയ വിങ് ചെയർമാൻ രാജീവ് ജെയിൻ പറഞ്ഞു. വിശദീകരണം ലഭിച്ചേശഷം അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് മറ്റൊരു മുതിർന്ന നേതാവ് ഗുൽഷൻ ഭാട്ടിയ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.