ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല ^എം.പി

ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല -എം.പി മൂവാറ്റുപുഴ: ദേശസാത്കൃത ബാങ്കുകള്‍ കോര്‍പറേറ്റ് മേഖലയില്‍ പണം വിനിമയം നടത്തുമ്പോള്‍ സര്‍ക്കാറി​െൻറ സബ്‌സിഡിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് നൽകുന്നില്ലെന്ന് ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. 64-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തി​െൻറ എറണാകുളം ജില്ലതല സമാപന സമ്മേളനം മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങള്‍ സാധാരണക്കാരുടെയും പാവപ്പെട്ടവ‍​െൻറയുമാണെങ്കിലും ഇത്തരം സ്ഥാപനങ്ങള്‍ കള്ളപ്പണം വ്യവഹാരം ചെയ്യുന്നവയാണന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. നോട്ട് നിരോധനകാലത്ത് ഈ ശ്രമത്തെ ചെറുത്തത് സഹകരണമേഖലയെ സ്‌നേഹിക്കുന്ന ജനങ്ങളായിരുന്നു. കോര്‍പറേറ്റ് മേഖലയിലെ ആയിരക്കണക്കിന് കോടിരൂപയുടെ കടബാധ്യതകള്‍ എഴുതിത്തള്ളുകയാണ്. അതേസമയം, കാര്‍ഷിക വായ്പ നല്‍കാൻ ദേശസാത്കൃത ബാങ്കുകളോട് നിഷ്‌കര്‍ഷിക്കുമ്പോള്‍ ഇവർ കടം കൊടുക്കാൻ സന്നദ്ധമാകുന്നിെല്ലന്നും എം.പി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. പിന്നാക്ക വികസന കോര്‍പറേഷന്‍ അംഗം ഗോപി കോട്ടമുറിക്കൽ, കണ്‍സ്യൂമര്‍ ഫെഡ് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം പി.എം. ഇസ്മായില്‍, സഹകരണസംഘം ജോയൻറ് രജിസ്ട്രാര്‍ ജനറല്‍ എം.എസ്. ലൈല, ഓഡിറ്റ് വിഭാഗം ജോയൻറ് ഡയറക്ടര്‍ ഇ.എം. അഹമ്മദ് ഓഡിറ്റ് വിഭാഗം അസിസ്റ്റൻറ് ഡയറക്ടര്‍ കെ.എസ്. കുഞ്ഞുമുഹമ്മദ്, എം.വി. മത്തായി, ജോജി ജോസ്, ജോണി, സാബു പി. വാഴയിൽ, കെ.പി. രാമചന്ദ്രന്‍, മൂവാറ്റുപുഴ അര്‍ബൻ സഹകരണ ബാങ്ക് പ്രസിഡൻറ് പി.ആര്‍. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, 'നോട്ട് നിരോധനം-: സഹകരണ മേഖല നേരിട്ട പ്രതിസന്ധിയും അതിജീവനവും' വിഷയത്തില്‍ സെമിനാറും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.