എസ്​.ഇ.ബി.​െഎ ഒാഫിസ്​ മാർച്ചും ധർണയും 24ന്​

കൊച്ചി: പേൾസ് ഫീൽഡ് വർക്കേഴ്സ് അസോസിയേഷൻ(പി.എഫ്.ഡബ്ല്യു.എ)സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 24ന് രാവിലെ 11ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യയുടെ കലൂരിലുള്ള ഒാഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് പി.എഫ്.ഡബ്ല്യു.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കമ്പനിയും സെബിയുമായി കലക്ടീവ് ഇൻവെസ്റ്റ്മ​െൻറ് സ്കീം എന്ന പോളിസി കാര്യങ്ങളിലെ തർക്കവുമായി ബന്ധപ്പെട്ട് കേസ് നടന്നിരുന്നു. ആർ.എം. ലോധയെ ചെയർമാനാക്കി രൂപവത്കരിച്ച കമീഷനോട് പി.എ.സി.എല്ലി​െൻറ വസ്തുക്കൾ വിറ്റ് ഉപഭോക്താക്കൾക്ക് പണം തിരിച്ചുനൽകാൻ സുപ്രീംകോടതി വിധിച്ചു. എന്നാൽ, തങ്ങൾക്ക് പണം ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് പി.എഫ്.ഡബ്ല്യു.എ ഭാരവാഹികൾ പറഞ്ഞു. ധർണ ഡോ.സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പി.എഫ്.ഡബ്ല്യു.എ പ്രസിഡൻറ് െഎ.ആർ. അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി കെ.എ. ബാലൻ, വൈസ് പ്രസിഡൻറുമാരായ വിജയമണി,സാജൻ കോട്ടയം എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.