അമ്പലപ്പുഴ: അന്താരാഷ്ട്ര നിലവാരത്തിെല മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രവർത്തനങ്ങൾക്ക് അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിെൻറ പ്രഖ്യാപനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ജനക്ഷേമ പദ്ധതികളുടെ കൃത്യമായ നടത്തിപ്പ്, കമ്പ്യൂട്ടർ അധിഷ്ഠിത ഓഫിസ് സംവിധാനം, രേഖകളുടെ ചിട്ടയായ സൂക്ഷിപ്പ്, വൃത്തിയുള്ള ഓഫിസും പരിസരവും ജനസൗഹൃദ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളുടെ വിലയിരുത്തലിലൂടെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിനെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് മന്ത്രി പറഞ്ഞു. തെങ്ങുകൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. 75 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുള്ള വിവിധ ആനുകൂല്യങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫിസർ എച്ച്. ഷബീന പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, വൈസ് പ്രസിഡൻറ് ശ്രീജ രതീഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ആർ. ശ്രീകുമാർ, പി. രവികുമാർ, ശോഭ ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എസ്. മായാദേവി, ബിന്ദു ബൈജു, അനിത സതീഷ്, കൃഷി അസി. ഡയറക്ടർ ഷേർളി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുമാടി മുരളി, റസീന, സബിത, ഇന്ദിര, രതിയമ്മ, മായ സുരേഷ്, മനോജ് കുമാർ, സുഷമ രാജീവ്, രമാദേവി, ശ്യാംലാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. ഹരികൃഷ്ണൻ സ്വാഗതവും അസി. സെക്രട്ടറി എസ്. വിനി നന്ദിയും പറഞ്ഞു. 'റബീഇന് സ്വാഗതം' ഇന്ന് ആലപ്പുഴ: ഹാശിമിയ്യ ശരീഅത്ത് കോളജിെൻറ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തുന്ന 'റബീഇന് സ്വാഗതം' പരിപാടി തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഖാം ജുമാമസ്ജിദിൽ നടക്കും. മൗലിദ് പാരായണത്തിന് ടൗണിലെ 50 പള്ളി ഇമാമുമാർ നേതൃത്വം നൽകും. പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ പ്രാർഥനയും പി.കെ. ബാദ്ഷ സഖാഫി മദ്ഹുർറസൂൽ പ്രഭാഷണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.