കൊച്ചി: ജോലിക്കിടെയുണ്ടായ അപകടത്തിൽ അറ്റുേപായ കൈവിരലുകൾ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. ആലപ്പുഴ ചന്തിരൂരിലെ വര്‍ക്ക്‌ഷോപ് കാർപെൻററും പെരുമ്പടപ്പ് സ്വദേശിയുമായ ലിനു സേവ്യറിെൻറ വിരലുകളാണ് മൈക്രോവാസ്‌കുലര്‍ ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തത്. എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്‌ധരാണ് ആറുമണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ലിനുവിെൻറ കൈവിരലുകള്‍ തുന്നിച്ചേർത്തത്. കഴിഞ്ഞ 16നാണ് യന്ത്രം ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെ ചന്തിരൂര്‍ കോണ്‍കോര്‍ഡ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായ സേവ്യറിെൻറ ഇടതുകൈയിലെ മൂന്ന് വിരൽ അറ്റുപോയത്. മോതിരവിരലാണ് ആദ്യം ശസ്‌ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തത്. ചൂണ്ടുവിരല്‍ വീണ്ടും ഉപയോഗിക്കാനാവാത്ത വിധം തകര്‍ന്നതിനാല്‍ ചൂണ്ടുവിരലിെൻറ സ്ഥാനത്ത് മധ്യവിരലും തുന്നിച്ചേർത്തു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. മനോജ് സനാപ്, ഡോ. എസ്. ദീപക് എന്നിവരാണ് മൈക്രോവാസ്‌കുലര്‍ സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. അമ്മയും ഭാര്യ മേരിയും മകള്‍ ഏയ്‌ഞ്ചലും അടങ്ങുന്നതാണ് ലിനുവിെൻറ കുടുംബം. photo ec1 accident victim ലിനു സേവ്യർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.