കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ സന്ദര്‍ശനം പ്രമാണിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ല െപാലീസ് മേധാവി പി. വിജയന്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11.45 മുതല്‍ ഉച്ചക്ക് ഒന്നുവരെ തോപ്പുംപടി ബി.ഒ.ടി ഇൗസ്റ്റ് ജങ്ഷനില്‍നിന്ന് നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ഡി.എച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം ഉണ്ടായിരിക്കില്ല. പശ്ചിമകൊച്ചിയില്‍നിന്ന് നഗരത്തിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുന്ന വാഹനങ്ങള്‍ ബി.ഒ.ടി ഈസ്റ്റ് കുണ്ടന്നൂര്‍ വഴി നഗരത്തില്‍ പ്രവേശിക്കേണ്ടതാണ്. വൈകീട്ട് 3.30 മുതല്‍ ആറുവരെ ദര്‍ബാര്‍ ഹാള്‍ റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, എം.ജി റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ് (തേവര ഫെറി), കുണ്ടന്നൂര്‍ എന്‍.എച്ച് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ബുധനാഴ്ച രാവിലെ 8.45 മുതല്‍ 12.30 വരെ പാര്‍ക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, എം.ജി റോഡ്, എസ്.എ റോഡ് (ജി.സി.ഡി.എ വരെ), തേവര ബി.ഒ.ടി ഇൗസ്റ്റ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ഉപരാഷ്ട്രപതിയുടെ വാഹനം കടന്നുപോകുന്നതിന് 30 മിനിറ്റ് മുമ്പ് ഈ റോഡുകളിലേക്ക് ഇടറോഡുകളില്‍നിന്ന് ഗതാഗതം തടസ്സപ്പെടുത്തും. എന്നാല്‍, ആംബുലന്‍സ്, അഗ്‌നിശമനസേന എന്നിവക്ക് കടന്നുപോകാന്‍ െപാലീസ് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.