ജി.എസ്​.ടി: ജഡ്​ജിമാർക്കായി ബോധവത്​കരണം

ന്യൂഡൽഹി: ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് ഹൈകോടതി ജഡ്ജിമാർക്കായി വിദഗ്ധരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. നികുതി പരിഷ്കാരവുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന നിയമവ്യവഹാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. മൂന്നു ദിവസത്തെ പരിപാടിയിൽ കേരള, മദ്രാസ്, മധ്യപ്രദേശ്, കർണാടക, ആന്ധ്രപ്രദേശ്, ബോംബെ, അലഹബാദ്, കൽക്കത്ത, ഡൽഹി, ഗുജറാത്ത്, ജമ്മു-കശ്മീർ ഹൈകോടതികളിലെ 20 ജഡ്ജിമാർ പെങ്കടുത്തു. ഭോപാൽ കേന്ദ്രമായ ദേശീയ ജുഡീഷ്യൽ അക്കാദമിയായിരുന്നു സംഘാടകർ. കഴിഞ്ഞയാഴ്ച ജി.എസ്.ടി പരിഷ്കാരത്തെ ഡൽഹി ഹൈകോടതി വിമർശിച്ചിരുന്നു. സിന്ദൂരത്തിനും കാജലിനും നികുതി കുറച്ചവർ സാനിറ്ററി നാപ്കിന് ഇളവ് നൽകാത്തതെന്തെന്ന് കോടതി ചോദിച്ചു. 31 അംഗ ജി.എസ്.ടി കൗൺസിലിൽ സ്ത്രീകളില്ലാത്തതിനെക്കുറിച്ചും കോടതി പരാമർശമുണ്ടായി. നാപ്കിനുകൾ നികുതിപരിധിയിൽനിന്ന് ഒഴിവാക്കിയാൽ അവയുടെ ഉൽപാദന ചെലവ് ഉയരുമെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷകൻ സഞ്ജീവ് നറുലയുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.