സാങ്കേതിക വിദ്യാർഥികളുടെ ഇടപെടൽ സാമൂഹികമാറ്റത്തിന് വഴിവെക്കും -കേന്ദ്രമന്ത്രി കണ്ണന്താനം ചാരുംമൂട്: രാജ്യത്തിെൻറ വികസനത്തിന് സാങ്കേതിക വിദ്യാർഥികൾ മുന്നിട്ടിറങ്ങുന്നത് സമഗ്ര സാമൂഹികമാറ്റത്തിന് വഴിവെക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നടന്ന സൻസദ് ആദർശ് ഗ്രാം യോജനയുടെ ദേശീയതല പരിശീലനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സൻസദ് ആദർശ് ഗ്രാം യോജന നടപ്പാക്കുന്നതിന് സാങ്കേതികവിദ്യാർഥികളുടെ പങ്കാളിത്തം വഴിവെക്കുന്നത് ഗ്രാമങ്ങളുടെ വികസനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി. ഐസക് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സാേങ്കതിക വിദ്യാഭ്യാസ കൗൺസിൽ ഉപദേശകസമിതി അംഗം പ്രഫ. ആർ. ഹരിഹരൻ, ഡയറക്ടർമാരായ ഡോ. ആർ.എസ്. രാത്തേഡ്, ഡോ. രമേഷ് ഉണ്ണികൃഷ്ണൻ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരദേവി, ഇേന്താ യൂറോപ്യൻ ചേംബർ ഓഫ് സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് പ്രസിഡൻറ് വിജയ് തിവാരി, എൻ.എസ്.എസ് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ്, ശ്രീബുദ്ധ എൻജിനീയറിങ് കോളജ് ചെയർമാൻ പ്രഫ. കെ. ശശികുമാർ, ട്രഷറർ കെ.കെ. ശിവദാസൻ, പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വൃശ്ചികോത്സവ സമ്മേളനം ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവ സമ്മേളനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് ആർ. ശശിധരൻ അധ്യക്ഷത വഹിച്ചു. പരബ്രഹ്മചൈതന്യ പുരസ്കാരം ചെറുകഥാകൃത്ത് ടി. പദ്മനാഭന് അടൂർ ഗോപാലകൃഷ്ണൻ നൽകി. മനുഷ്യെൻറ പച്ചയായ ജീവിതയാഥാർഥ്യങ്ങൾ കഥകളിൽകൂടി പറഞ്ഞയാളാണ് ടി. പദ്മനാഭനെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ആർ. രാജേഷ് എം.എൽ.എ, സാഹിത്യകാരി ഒ.വി. ഉഷ, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, പ്രദീപ് പനങ്ങാട്, എ.എം. മുഹമ്മദ്, സി. റഹീം, രജനി ജയദേവ്, ആർ. അജിത്കുമാർ, വിശ്വൻ പടനിലം, പി. അശോകൻ നായർ, ഓമന വിജയൻ, ജി. വേണു, പാലമുറ്റത്ത് വിജയകുമാർ, കെ. മനോഹരൻ, എം. ശശികുമാർ, പി. പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.