പോളിസിയിൽ എഴുതിയ തുക നൽകാൻ നിർദേശം

മൂവാറ്റുപുഴ: കാലാവധി തീരുമ്പോൾ ലഭിക്കുമെന്ന് പോളിസിയിൽ എഴുതിയിട്ടുള്ള തുക പോളിസി ഉടമക്ക് നൽകാൻ എൽ.ഐ.സിയോട് നിർദേശിച്ച് എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവായി. കോലഞ്ചേരി തോന്നിക്ക മന്നേക്കാട്ട് മത്തായി, ഉപഭോക്തൃ സമിതി പ്രസിഡൻറ് ടോം ജോസ് മുഖേന സമർപ്പിച്ച ഹർജിയിലാണ് എസ്. ജഗദീഷ് ചെയർമാനും സി. രാധാകൃഷ്ണൻ അംഗവുമായുള്ള സ്ഥിരം ലോക് അദാലത്തി​െൻറ വിധി. രണ്ടര ലക്ഷം രൂപയുടെ പോളിസി ആനുകൂല്യം രേഖപ്പെടുത്തിയ പോളിസി എടുത്ത് പത്ത് വർഷം കഴിഞ്ഞപ്പോൾ അച്ചടി പിശകായി രണ്ടര ലക്ഷം രേഖപ്പെടുത്തിയതാണെന്നും 39,490- രൂപമാത്രമെ നൽകൂ എന്ന് കാണിച്ച് എൽ.ഐ.സിൽനിന്നും കത്ത് ലഭിച്ചു. തുടർന്ന് പോളിസി കാലാവധി പൂർത്തിയായപ്പോൾ 55,483 രൂപ മാത്രം നൽകുകയും ചെയ്തു. ഇൗ നടപടിയെ ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചത്. പോളിസി ഉടമക്ക് കൈമാറിയ തുക കഴിച്ച് രണ്ടര ലക്ഷം രൂപ ഒൻപത് ശതമാനം പലിശയോടും 3000-രൂപ കോടതി ചെലവോടും കൂടി നൽകാൻ സ്ഥിരം ലോക് അദാലത്ത് നിർദേശം നൽകി. പ്രമേഹ ദിനാചരണം മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമി​െൻറ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനം ആചരിച്ചു. ആഗോള പ്രമേഹ നടത്തം, പോസ്്റ്റർ പ്രദർശനം, ബോധവത്ക്കരണം എന്നി പരിപാടികളാണ് നടത്തിയത്. പ്രമേഹ നടത്തം വാർഡ് മെമ്പർ വി.എച്ച്. ഷെഫീക്ക് ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ ടി.ബി. സന്തോഷ്, പി.ഇ. യൂനസ്, സി.വി. ചന്ദ്രലാൽ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ കെ. മൂസ, സുനന്ദകുമാരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.