കളമശ്ശേരി: കുസാറ്റിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിക്ക് വകുപ്പ് മേധാവിയടക്കമുള്ള അധ്യാപകരിൽ നിന്ന് മാനസിക പീഡനം നേരിടേണ്ടിവന്നുവെന്ന പിതാവിെൻറ പരാതിയിൽ മൂന്ന് അധ്യാപകരെ സസ്പെൻഡ് ചെയ്യാനും റിട്ട. വനിത ജഡ്ജിയെക്കൊണ്ട് അേന്വഷിപ്പിക്കാനും സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. മറൈൻ സയൻസ് കാമ്പസിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥിനിയുടെ പിതാവിെൻറ പരാതിയിലാണ് നടപടി. മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് മേധാവി ഡോ. സാജൻ, അസി. പ്രഫസർമാരായ ഡോ. അജയ്കുമാർ, ഡോ. നിഷ എന്നിവർക്കെതിരെയാണ് നടപടി. മുംബൈ ഐ.ഐ.ടിയിൽ ഒക്ടോബറിൽ നടന്ന സയൻസ് ഫെസ്റ്റിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള ശ്രമം അധ്യാപകരുടെ നിസ്സഹകരണം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിബേറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ വകുപ്പു മേധാവിയിൽ നിന്ന് മെമ്മോ ലഭിച്ചതായും പിതാവ് പരാതിയിൽ പറഞ്ഞിരുന്നു. വിദ്യാർഥിനി ഡിപ്പാർട്ട്മെൻറ് കൗൺസിലിന് മുന്നിൽ ഹാജരായപ്പോഴത്തെ ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിെൻറ ഓഡിയോ റെക്കോഡും വി.സിക്ക് പരാതിക്കൊപ്പം നൽകിയിരുന്നു. പിന്നീട് വിദ്യാർഥിനിയെ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിക്കാതിരിക്കാൻ അധ്യാപകർ ശ്രമിച്ചതായി പിതാവ് വി.സിക്ക് മറ്റൊരു പരാതിയും നൽകി. പ്രോ. വി.സി ഡോ. പി.ജി. ശങ്കരെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പരാതിയിൽ അന്വേഷണം നടത്തിയത്. പരാതിക്കൊപ്പം നൽകിയ ഓഡിയോ റെക്കോഡ് പ്രധാനപ്പെട്ട തെളിവാണെന്നും, അധ്യാപകർ വിദ്യാർഥിനിയെ ചോദ്യം ചെയ്തത് കോടതി വിചാരണ പോലെയായിരുന്നുവെന്നുമാണ് അേന്വഷണ സംഘം നൽകിയ റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. വകുപ്പ് മേധാവിക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ മറൈൻ ബയോളജി മേധാവി ഡോ. റോസമ്മ ഫിലിപ്പിന് പകരം ചുമതല നൽകാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.