കോടതിക്കു മുന്നില്‍ കുഞ്ഞുങ്ങളുമായി സമരം

മൂവാറ്റുപുഴ: സംരക്ഷണവും നിയമസഹായവും ആവശ്യപ്പെട്ട് കോടതി സമുച്ചയത്തിനു മുന്നില്‍ രണ്ട് കുഞ്ഞുങ്ങളുമായി കുടുംബം സമരം നടത്തി. ഇലഞ്ഞി സ്വദേശി നെല്ലരുപാറയില്‍ വിശ്വനിലയം സ്വാമിനാഥനും കുടുംബവുമാണ് മൂവാറ്റുപുഴ കോടതി സമുച്ചയ കവാടത്തില്‍ സമരമിരുന്നത്. രാവിലെ 11 മണിയോടെയെത്തിയ ഇവര്‍ ആവശ്യങ്ങളടങ്ങിയ ബാനറും പിടിച്ച് കുട്ടികളെ നിലത്തിരുത്തി സമരം തുടങ്ങുകയായിരുന്നു. സമരം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ അഡീഷനല്‍ ജില്ല ജഡ്ജി ഇവരെ വിളിപ്പിച്ച് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വത്ത് തട്ടിയെടുത്തെന്നും കിടപ്പാടം നഷ്്്ടപ്പെട്ടെന്നും വേണ്ട നിയമസഹായങ്ങളൊന്നും ലഭിച്ചില്ലെന്നും കാണിച്ചാണ് ഇവര്‍ സമരം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.