മൂവാറ്റുപുഴ: ശബരിമല തീർഥാടകർക്കായി . വെള്ളൂർക്കുന്നം എൻ.എസ്.എസ് ജങ്ഷനിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ തീർഥാടകർക്ക് വിശ്രമിക്കാനും ചുക്കുകാപ്പി കുടിക്കാനും സൗകര്യമുണ്ടാകും. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മേൽശാന്തി പുളിക്കാപ്പറമ്പിൽ ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡൻറ് കെ.സി. സുനിൽ കുമാർ, ജില്ല സേവാപ്രമുഖ് എ. വിനോദ്, മൂവാറ്റുപുഴ എസ്.ഐ ജി.പി. മനുരാജ്, ക്ഷേത്ര സമിതി വൈസ് പ്രസിഡൻറ് എൻ. ശ്രീദേവി, സമാജം പ്രസിഡൻറ് ആർ. വേണുഗോപാൽ, സെക്രട്ടറി രമേഷ് നാരായണൻ, കോഓഡിനേറ്റർ വി.പി. സജീവ് എന്നിവർ പങ്കെടുത്തു. അയ്യപ്പ സേവ സമാജം, സേവാഭാരതി, വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം, ജനമൈത്രി പൊലീസ് എന്നിവർ ചേർന്നാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ദൂരദേശങ്ങളിൽനിന്ന് വരുന്ന ഭക്തജനങ്ങൾക്ക് വേണ്ട സേവനങ്ങൾ ശരണകേന്ദ്രത്തിൽനിന്ന് ലഭിക്കും. അപകടമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാൽ സഹായങ്ങൾ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.