മാധ്യമ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു ^​െചന്നിത്തല

മാധ്യമ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുന്നു -െചന്നിത്തല പറവൂർ: എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിൽ നരേന്ദ്രമോദിക്കും പിണറായി വിജയനും ഏകാധിപതിയുടെ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് പിണറായിയുടേത്. 'പടയൊരുക്ക'ത്തിന് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര വർഷത്തിനുള്ളിൽ മൂന്ന് മന്ത്രിമാർ രാജിവെച്ചു. തുടർന്നും രാജി ഉണ്ടായിക്കൊണ്ടിരിക്കും. സി.പി.എം-സി.പി.ഐ ഭിന്നത കൊടുമുടിയിൽ എത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്ത മന്ത്രിമാരും മന്ത്രിമാരെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രിയും എന്ന സ്ഥിതിവിശേഷം സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ല. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. ഭരണഘടന മൂല്യങ്ങൾ ചവിട്ടിെമതിച്ച് സംഘ്പരിവാർ ആശയങ്ങൾ നടപ്പാക്കുകയാണ് കേന്ദ്ര സർക്കാെറന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ കെ. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, എം.ഒ. ജോൺ, വിൻസൻറ്, വത്സല പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.