വാനപ്രസ്ഥാശ്രമം ഉദ്ഘാടനം

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരെ സംരക്ഷിക്കാൻ ശ്രീപൂർണത്രയീശ വാനപ്രസ്ഥാശ്രമം ആരംഭിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുളന്തുരുത്തി ശ്രീ പൂതൃക്കോവിൽ ക്ഷേത്രാങ്കണത്തിൽ നിർമാണം പൂർത്തിയായിട്ടുള്ള വാനപ്രസ്ഥാശ്രമത്തി​െൻറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് വിശ്വഹിന്ദു പരിഷത്ത് അന്തർ ദേശീയ ജനറൽ സെക്രട്ടറി ചമ്പത്ത് റായി നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആർ. കുമാർ അധ്യക്ഷത വഹിക്കും. കോട്ടയം ചിന്മയ ഇൻറർനാഷണൽ ഫൗണ്ടേഷൻ സുധീർ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്്ട്രീയ സ്വയം സേവക സംഘം പ്രാന്തസംഘചാലക് പി.ഇ.ബി മേനോൻ പ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റെജിൻ കൊള്ളിനാൽ, കേരള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം സിസ്്റ്റർ മെറിൻ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രചാർ പ്രമുഖ് എൻ.ആർ. സുധാകരൻ, ജില്ല സെക്രട്ടറി എസ്. സഞ്ജയൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.