മെട്രോയിലെ മടക്കയാത്ര സൗജന്യം കൊച്ചി വൺ കാർഡുടമകൾക്കും

കൊച്ചി: മെട്രോ ട്രെയിനിലെ മടക്കയാത്ര സൗജന്യം കൊച്ചി വൺ കാർഡുടമകൾക്കും നൽകാൻ തീരുമാനം. കാർഡുടമകൾക്ക് ഇതോടെ ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കും. നിലവിൽ ഇത് 20 ശതമാനമായിരുന്നു. ശനിയാഴ്ച മുതൽ ഡിസംബർ 23 വരെയാണ് ഈ ഓഫർ. യാത്ര ചെയ്യുന്ന ദിവസംതന്നെ മടക്കയാത്ര നടത്തിയാൽ സൗജന്യമാകുന്ന രീതിയാണ് കെ.എം.ആർ.എൽ അവതരിപ്പിച്ചത്. ഇത് പ്രഖ്യാപിച്ച േവളയിൽ കൊച്ചി വൺ കാർഡുള്ളവരെ ഒഴിവാക്കിയിരുന്നു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.