സി.പി.​െഎയുമായി പരസ്യ ​േപാര്​ വേണ്ടെന്ന്​ സി.പി.എം സെക്ര​േട്ടറിയറ്റ്​്​

കൊച്ചി: സി.പി.െഎ യുമായി പരസ്യ േപാരിലേക്ക് നീങ്ങേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.െഎയുമായി ഉണ്ടായിരിക്കുന്ന തർക്കങ്ങളിൽ യോഗം മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്നും പ്രശ്നം സമവായത്തിൽ തീർക്കാനും വെള്ളിയാഴ്ച എറണാകുളം ലെനിൽ സ​െൻററിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യും. സി.പി.െഎ യുമായി സമവായം വേണമെന്ന അഭിപ്രായത്തെ യോഗത്തിൽ മന്ത്രി എം.എം. മണി ശക്തമായി എതിർത്തു. തക്ക മറുപടി െകാടുക്കണെമന്നായിരുന്നു അദ്ദേഹത്തി​െൻറ നിലപാട്. സി.പി.െഎ യുമായി ഇന്നത്തെ നിലയിൽ മുന്നോട്ടു പോകാനാകില്ലെന്നാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്നാണ് വിവരം. ഇതി​െൻറ അടിസ്ഥാനത്തിലാണ് വാർത്ത സമ്മേളനം വിളിച്ച് പാർട്ടി സെക്രട്ടറി സി.പി.െഎ ക്ക് മറുപടി നൽകിയതും പാർട്ടി പത്രത്തിൽ ലേഖനം വന്നതും. പ്രശ്നത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ പോളിറ്റ് ബ്യൂേറാ സംസ്ഥാന സെക്രേട്ടറിയറ്റിന് അനുമതി നൽകുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.