മൂവാറ്റുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമരജാഥക്ക് 18ന് വൈകീട്ട് അഞ്ചിന് ടൗൺ ഹാൾ മൈതാനിയിൽ . സ്വീകരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ജോസഫ് വാഴയ്ക്കൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മുസ്ലം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മുൻ മന്ത്രി കെ. സുധാകരൻ, ജോണി നെല്ലൂർ, കെ.സി. അബു എന്നിവർ സംസാരിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 152 ബൂത്തുകളിൽനിന്ന് ശേഖരിച്ച ഒരു ലക്ഷത്തോളം ഒപ്പുകൾ രേഖപ്പെടുത്തിയ ബാനറുകൾ യു.ഡി.എഫ്. പഞ്ചായത്ത് തല നേതാക്കൾ രമേശ് ചെന്നിത്തലക്ക് സമർപ്പിക്കുമെന്ന് ചെയർമാൻ കെ.എം. സലീം, കൺവീനർ കെ.എം. അബ്ദുൽ മജീദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.