സ്വാഗതസംഘം രൂപവത്കരിച്ചു

മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ല കലോത്സവത്തി​െൻറ നടത്തിപ്പിന് . ഡിസംബർ ആറുമുതൽ ഒമ്പതുവരെ മൂവാറ്റുപുഴയിലാണ് കലോത്സവം. സ്വാഗതസംഘ രൂപവത്കരണ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൻ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം ചെയർമാനും മുനിസിപ്പൽ ചെയർപേഴ്‌സൻ ഉഷ ശശിധരൻ ആക്ടിങ് ചെയർപേഴ്‌സനും എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സി.എ. സന്തോഷ് ജനറൽ കൺവീനറുമായി വിപുല കമ്മിറ്റി രൂപവത്കരിച്ചു. വിവിധ സംഘടനപ്രതിനിധികൾ, മുനിസിപ്പൽ കൗൺസിലർമാർ, പ്രധാനാധ്യാപകർ, ഹയർ സെക്കൻഡറി ഉപഡയറക്ടർ, വി.എച്ച്.എസ്.സി. അസിസ്റ്റൻറ് ഡയറക്ടർ എന്നിവർ പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സന്തോഷ് സ്വാഗതവും മൂവാറ്റുപുഴ ഡി.ഇ.ഒ സാവിത്രി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.