കിഴക്കമ്പലം: കിഴക്കമ്പലത്തും പരിസരപ്രദേശങ്ങളിലും കുടിവെള്ള പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു. കിഴക്കമ്പലം വാച്ചേരിപ്പാറ ഭാഗത്ത് മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. ജല അതോറിറ്റിയോട് പരാതി പറെഞ്ഞങ്കിലും നടപടി ഉണ്ടായിട്ടില്ല. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലാണ് വ്യാപകമായി പൈപ്പ് പൊട്ടുന്നത്. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് പൈപ്പ്പൊട്ടൽ വ്യാപകം. പൊയ്യക്കുന്നം മുതൽ പാടത്തിക്കരവരെ പ്രദേശങ്ങളിൽ പൈപ്പ് മാറ്റി സ്ഥാപിച്ചങ്കിലും വീണ്ടും പല പ്രദേശങ്ങളിലും പൈപ്പ് പൊട്ടുകയാണ്. ജല അതോറിറ്റിയിൽ പരാതി നൽകിയെങ്കിലും നടപടി ഇെല്ലന്നാണ് നാട്ടുകാർ പറയുന്നത്. പട്ടിമറ്റത്ത് വിളിച്ച് പരാതി പറഞ്ഞാൽ പുതിയ പൈപ്പുകളാണ് പൊട്ടുന്നെതന്നും അത് മെയിൻറനൻസ് വിഭാഗത്തോട് പറയണമെന്നുമാണ് മറുപടി ലഭിക്കുക. എന്നാൽ, മെയിൻറനൻസ് വിഭാഗത്തോട് പരാതി പറയുമ്പോൾ പഴയ പൈപ്പുകളാണ് പൊട്ടുന്നത്, അത് തങ്ങളുടെ പരിധിയിൽ വരുന്നതെല്ലന്നുമാണ് മറുപടിയെന്നും നാട്ടുകാർ പറയുന്നു. ഇതേതുടർന്ന് പൈപ്പ് പൊട്ടി ദിവസങ്ങൾ കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.