ചേര്‍ത്തല: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) ജില്ലതല പ്രതിഷേധ ജ്വാല ചേര്‍ത്തലയില്‍ നടന്നു. പിണറായി സര്‍ക്കാര്‍ ഒന്നര വര്‍ഷം കൊണ്ട് കെ.എസ്.ആ ര്‍.ടി.സിയെ തകര്‍ത്ത് ജീവനക്കാരെ വഞ്ചിച്ചെന്ന് ജാഥ ഉദ്ഘാടനം ചെയ്ത എന്‍.എസ്.യു മുന്‍ ദേശീയസെക്രട്ടറി എസ്.ശരത് പറഞ്ഞു. ജീവനക്കാരുടെമേല്‍ അടിച്ചേൽപിച്ച അമിതാധ്വാനം പിന്‍വലിക്കുക, ശമ്പളവും പെന്‍ഷനും മുടങ്ങാതെ നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ടി.ഡി.എഫ് 18 വരെ എല്ല ജില്ലകളിലും പ്രതിഷേധ ജ്വാല നടത്തുന്നത്. ടി.ഡി.എസ് ജില്ല പ്രസിഡൻറ് ബെന്നിജോസ് അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് ആര്‍. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.സുനില്‍, സണ്ണിതോമസ്, ആര്‍.അനില്‍കുമാര്‍, കെ.കെ. സോമന്‍, കെ.ജെ. സണ്ണി, പി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. അമ്പലപ്പുഴ ഉപജില്ല കലോത്സവം ഇന്നുമുതൽ അമ്പലപ്പുഴ: അമ്പലപ്പുഴ ഉപജില്ല കലോത്സവം ബുധനാഴ്ച മുതൽ പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 17 ന് സമാപിക്കും. രാവിലെ 10ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ് മുഖ്യ പ്രഭാഷണം നടത്തും. 17 ന് വൈകീട്ട് നാലിന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യൂ ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴതെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.പി കൃഷ്ണദാസ് സമ്മാനദാനം നടത്തും. പ്രചാരണ ഉദ്ഘാടനം വടുതല: മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി വടുതല ജെട്ടി ശാഖ പ്രചാരണ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം 6.30ന് ചക്കാല മസ്ജിദിന് സമീപം നടക്കും. മൗലവി സുബൈർ പീടിയേക്കൽ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.