പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ചേർത്തല: നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരസഭ ആരോഗ്യ സ്ക്വാഡി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനക്ക് ഹെൽത്ത് സൂപ്പർവൈസർ സി.എസ്. ബാബുരാജ്, എം. ഹബീബ്, ഒ.സെലിൻ, കെ. ഹസിം എന്നിവർ നേതൃത്വം നൽകി. കണ്ടമംഗലം ക്ഷേത്രത്തിൽ പൊങ്കാല ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി ദേവിക്ഷേത്രത്തിലെ പൊങ്കാല വ്യാഴാഴ്ച നടക്കും. വൈകീട്ട് ആറിന് ശ്രീകോവിലില്‍നിന്ന് ക്ഷേത്രം മേല്‍ശാന്തി കൊളുത്തുന്ന ദീപം നടി വൈഗനന്ദ പൊങ്കാല അടുപ്പിലേക്ക് പകരും. ശര്‍ക്കരയും അരിയും തേങ്ങയും നെയ്യും ഉപയോഗിച്ചുള്ള പൊങ്കാലനിവേദ്യം പാകമാകുമ്പോള്‍ ക്ഷേത്രശാന്തിമാരുടെ നേതൃത്വത്തില്‍ തിടമ്പുമായെത്തി തീർഥം തളിക്കും. തുടര്‍ന്ന് ഭക്തജനങ്ങള്‍ വാഴയിലയില്‍ നിവേദ്യത്തി​െൻറ ഒരുഭാഗം ദേവിക്ക് സമര്‍പ്പിക്കും. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കാഞ്ചന പുന്നശ്ശേരിയാണ് നാരീപൂജയില്‍ ദേവിയായി പൂജിതയാകുന്നത്. ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ഇരുത്തി ക്ഷേത്രം തന്ത്രി ജിതിന്‍ ഗോപാല്‍ പ്രത്യേക പൂജകള്‍ നടത്തും. തങ്കിക്കവല മുതല്‍ ക്ഷേത്രം വരെ റോഡിനിരുവശവും പൊങ്കാലയിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.