കൂത്താട്ടുകുളം: 90 വയസ്സിലും തൊഴിൽരംഗത്ത് സജീവമായവരെ ആദരിച്ച് മംഗലത്തുതാഴം ജീനിയസ് ലൈബ്രറി. ശങ്കരൻ വഴങ്ങാട്ട്, വി.കെ. ശങ്കരൻ പതിലകത്ത്, പുന്നൂസ് ഡേവിഡ്, താഴപ്പിള്ളിൽ, ടി.എ. നാരായണൻ, ഔസേഫ് ചാക്കോ എന്നിവരെയാണ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്. യോഗത്തിൽ വയോജനവേദി രൂപവത്കരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം. ഗോപി യോഗം ഉദ്ഘാടനം ചെയ്തു. എൻ.യു. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, എൽ. വസുമതിയമ്മ, ലീല കര്യാക്കോസ്, നളിനി ബാലകൃഷ്ണൻ വായനശാല ഭാരവാഹികളായ പി.എസ്. ബെന്നി, സി.എസ്. ദേവരാജൻ അമ്മിണി ദിവാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.