അപകടക്കെണിയായി ദേശം --കാലടി റോഡ്​

ആലുവ: കിലോമീറ്ററുകളോളം തകർന്ന ദേശം -കാലടി റോഡ് യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. കിഴക്കേ ദേശത്ത് മാത്രം അഞ്ചിടങ്ങളിലാണ് ഒന്നര കിലോമീറ്ററോളം റോഡ് താറുമാറായത്. ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടുമുണ്ടാകുന്നു. കെണ്ടയ്നർ ലോറികൾ, ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. നിലവാരം കുറഞ്ഞ ടാറിങ്ങാണ് നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. ആലുവയിൽനിന്ന് തിരുവൈരാണിക്കുളം, കാലടി, മലയാറ്റൂർ എന്നീ തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണിത്. റീടാറിങ് ഉടനെ നടത്തണമെന്നും അപകടമൊഴിവാക്കണമെന്നും പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്‌റ്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ക്യാപ്‌ഷൻ ea51 desam road ദേശം -കാലടി റൂട്ടിൽ കിഴക്കേ ദേശത്ത് തകർന്ന റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.